അടിയും തിരിച്ചടിയും ഒന്നല്ല, മാഹി കൊലപാതകത്തെ കുറിച്ച് എം വി ഗോവിന്ദന്‍

 മാഹിയില്‍ നടന്നത് ആര്‍എസ്എസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍
അടിയും തിരിച്ചടിയും ഒന്നല്ല, മാഹി കൊലപാതകത്തെ കുറിച്ച് എം വി ഗോവിന്ദന്‍

കൊച്ചി:  മാഹിയില്‍ നടന്നത് ആര്‍എസ്എസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. കൊലപാതകത്തെയും പ്രതികരണത്തെയും രണ്ടായി കാണണം. സിപിഎമ്മിന്റേത് അതിനോടുളള സ്വാഭാവികമായ പ്രതികരണം മാത്രമാണ്. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണത്തെ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണ്. ബിജപിക്കാര്‍ ആയുധം ഉപേക്ഷിച്ചാല്‍ സമാധാനം തിരിച്ചുവരുമെന്നും എം വി ഗോവിന്ദന്‍ മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെതിരെയും എം വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. ബിഡിജെഎസിന്റേത് അവസരവാദ നിലപാടാണ്. സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്.

 ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാണ്. ബിഡിജെഎസിനെ പ്രകോപിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പ്രകോപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അതിനൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.  ചെങ്ങന്നൂരില്‍ ആര്‍എസ്എസ് പണം വാഗ്ദാനം ചെയ്ത് വോട്ടുവാങ്ങുകയാണ്. ഒരു വോട്ടിന് ഒരു ലക്ഷം എന്ന നിലയിലാണ് പണം വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com