ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണം; മോദിയെ ട്രോളി ബെന്യാമിന്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍
ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണം; മോദിയെ ട്രോളി ബെന്യാമിന്‍ 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ബെന്യാമിന്‍ മോദിയെ പരിഹസിച്ചത്.

മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു- ബെന്യാമിന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന മോദിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ ഖണ്ഡിച്ച് ചരിത്ര രേഖകളുമായി നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. മോദി അബദ്ധം പറയുകയാണെന്നും ചരിത്രം അറിയില്ലെങ്കില്‍ അതു പഠിക്കണം അല്ലാതെ കാര്യങ്ങള്‍ പറയരുതെന്നും നിരവധി പേര്‍ വിമര്‍ശിച്ചു.  1929 ഓഗസ്റ്റില്‍ നെഹ്‌റു ഭഗത് സിങിനെയും മറ്റ് സ്വാതന്ത്ര്യസമര സേനാനികളെയും ജയിലില്‍ സന്ദര്‍ശിച്ചതിനെകുറിച്ച് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ പരിഹാസവുമായി ബെന്യാമിന്‍ രംഗത്തുവന്നത്.


സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെും മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനും അപമാനിച്ചെന്നായിരുന്നു മോദിയുടെ ആദ്യത്തെ വിവാദ പരാമര്‍ശം. ഇതിനെതിരെയും നേതാക്കള്‍ രംഗത്തുവന്നിരുന്നു. 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നു സൈനിക മേധാവിയെന്നായിരുന്നു മോദിയുടെ വാക്കുകള്‍. എന്നാല്‍ ഇത് ശുദ്ധ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്നുതന്നെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയാകുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബെന്യാമിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com