എ വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണം,സംരക്ഷിക്കുന്നത് സിപിഎം:  രമേശ് ചെന്നിത്തല

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എ വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണം,സംരക്ഷിക്കുന്നത് സിപിഎം:  രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലെ സസ്‌പെന്‍ഷന്‍ കൊണ്ടും വകുപ്പുതല അന്വേഷണം കൊണ്ടും കാര്യമില്ല. നിരവധി ആരോപണങ്ങള്‍ എതിരായി വന്നിട്ടും  എ വി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാല്‍ ശ്രീജിത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി കേസ് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെയും പ്രാദേശിക നേതൃത്വത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ചത്. അതിനാല്‍ കേസില്‍ സിപിഎം നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേസ് സിബിഐയ്ക്ക് കൈമാറിയാല്‍ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുമെന്ന് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തോട് സര്‍്ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫസല്‍ വധക്കേസില്‍ മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്. സംശയത്തിന്റെ നിഴല്‍  നേതൃത്വത്തിലേക്ക് നീളുമെന്ന് ഭയന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് രാധാകൃഷ്ണന്‍ നടത്തിയത്. അതിനാല്‍ ഇക്കാര്യങ്ങളിലെ സത്യാവസ്ഥ പുറത്തുവരുന്നതിന് പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com