മീനില്‍ വിഷമുണ്ടെന്ന് കരുതി ഇനി കഴിക്കാതിരിക്കേണ്ട: വിഷമുള്ള മീന്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യയുമായി ഫിഷറീസ് വകുപ്പ് 

പരിശോധനയ്ക്കായി എടുക്കുന്ന മീന്‍ സാമ്പിളില്‍ കിറ്റില്‍നിന്നുള്ള ലായനിയുടെ ഒരു തുള്ളി ഒഴിക്കും. രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മീനിന്റെ നിറം നീലയാകും.
മീനില്‍ വിഷമുണ്ടെന്ന് കരുതി ഇനി കഴിക്കാതിരിക്കേണ്ട: വിഷമുള്ള മീന്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യയുമായി ഫിഷറീസ് വകുപ്പ് 

തിരുവനന്തപുരം: കേരളത്തിലേക്കെത്തുന്ന മീനുകള്‍ ഇനി ധൈര്യമായി കഴിക്കാം. മീനുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ആധുനിക പരിശോധനാ കിറ്റുകള്‍ ചെക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തന സജജ്മായി. സെന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് കിറ്റുകള്‍ വികസിപ്പിച്ചെടുത്തത്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പൂവാര്‍, അമരവിള, പാലക്കാട്ടെ വാളയാര്‍ ചെക്‌പോസ്റ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിവസത്തെ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധനയില്‍ കേരളത്തില്‍ വില്‍ക്കുന്ന മീനുകളില്‍ ഫോര്‍മാലിന്റെയും അമോണിയയുടേയും മാരക ബാക്ടീരിയകളുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പരിശോധനയ്ക്കായി എടുക്കുന്ന മീന്‍ സാമ്പിളില്‍ കിറ്റില്‍നിന്നുള്ള ലായനിയുടെ ഒരു തുള്ളി ഒഴിക്കും. രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മീനിന്റെ നിറം നീലയാകും. മീനില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ആധുനികവും ഫലപ്രദവുമായ മാര്‍ഗമാണിതെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കിറ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനം ചെക്‌പോസ്റ്റുകളില്‍ വന്നതോടെ മീന്‍ സാമ്പിളുകള്‍ ഇനി മുതല്‍ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കേണ്ടതില്ല. പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com