ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചു: മലയാളി യുവാവിന് ദാരുണാന്ത്യം

ഇന്ന് രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.
ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചു: മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനില്‍ കാറും ട്രെയ്‌ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് ദാരുണമായി മരണത്തിന് കീഴടങ്ങി. വര്‍ക്കല സ്വദേശി തുഷാര്‍ നടേശനാണ്(31) മസ്‌കത്ത് - സൂര്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.

തുഷാര്‍ ഓടിച്ച കാര്‍ ട്രെയ്‌ലറിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ തുഷാറിന് മരണം സംഭവിച്ചു. 

ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലാണ് തുഷാര്‍ ജോലി ചെയ്തിരുന്നത്. സൂറിലാണ് അല്‍ ലൂബ് പേപ്പര്‍ ഫാക്ടറി. ഇവിടെ നിന്നും തുഷാര്‍ ജോലി കഴിഞ്ഞ് മസ്‌കത്തിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com