കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോനിയമപ്രകാരം കേസെടുക്കണം : ഡിജിപിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോനിയമപ്രകാരം കേസെടുക്കണം : ഡിജിപിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

തിരുവനന്തപുരം : എടപ്പാളില്‍ തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഡിജിപി ലേക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. കഴിഞ്ഞ മാസം 26 ന് നല്‍കിയ പരാതിയില്‍ ഇന്നലെ വാര്‍ത്ത പുറലോകം അറിഞ്ഞശേഷം മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. 50 മിനുട്ടോളം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത ചങ്ങരംകുളം പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്. പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി. ഈ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. 

തിയേറ്ററിലെ ബാല പീഡനത്തില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ മന്ത്രി കെ കെ ശൈലജയും, ഉമ്മന്‍ചാണ്ടിയും, വി എം സുധീരനും  വിമര്‍ശിച്ചു. പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി മന്ത്രി ശൈലജ പറഞ്ഞു. കേസെടുക്കാത്ത പൊലീസുകാര്‍ക്കെതിരെ കേസെടുത്ത്, ക്രിമിനല്‍ നടപടി പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com