കണ്ണൂര്‍ : മാഹിയില്‍ സിപിഎം നേതാവ് ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജെറിന്‍ സുരേഷിന്റെ വിവാഹം ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തിന് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസില്‍ ജെറിന്‍ ഏത് തരത്തിലാണ് ഇടപെട്ടതെന്ന് പൊലീസ് വ്യക്തമായിട്ടില്ല. ജെറിനെ ചോദ്യം ചെയ്യുകയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ജെറിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജെറിന്റെ വിവാഹം മുടങ്ങി.
വിവാഹചടങ്ങിനിടെ ജെറിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിവാഹം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളൂര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ജെറിന് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ കസ്റ്റഡിയിലെടുക്കാന്‍ വിവാഹദിവസം വരെ എന്തിന് കാത്തിരുന്നു എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.
ബാബു വധത്തില്‍ പൊലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ പേരില്‍ പൊലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ വരെ പീഡിപ്പിക്കുകയാണെന്ന് ബിജെപി നേതാക്കളും ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ