ആട്ടിന്‍ കുട്ടിക്കും ചെന്നായയ്ക്കും ഒരേ നീതി നല്‍കാന്‍ കഴിയുമോ ; മാഹി കൊലപാതകത്തെ കുറിച്ച് എം എ ബേബി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2018 03:27 PM  |  

Last Updated: 14th May 2018 03:28 PM  |   A+A-   |  

 

ചെങ്ങന്നൂര്‍: മാഹി കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മാഹിയിലുണ്ടായ രണ്ടു കൊലപാതകങ്ങളെയും ഒരേ ത്രാസില്‍ തൂക്കാനാവില്ല. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം ആസൂത്രിതമാണ്. ഇതിന്റെ വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും എം എ ബേബി പറഞ്ഞു.

ജനപ്രിയനായ ഒരാളെ കൊലപ്പെടുത്തിയപ്പോള്‍ അതിന്റെ ഫലമായുണ്ടായ ദൗര്‍ഭൗഗ്യകരമായ പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെയുണ്ടായത്. ഇതിനെ ഒരേ ത്രാസില്‍ എങ്ങനെ തൂക്കാന്‍ കഴിയും. ആട്ടിന്‍ കുട്ടിക്കും ചെന്നായയ്്ക്കും ഒരേ നീതി നല്‍കാന്‍ കഴിയുമോ എന്നും എം എ ബേബി പറഞ്ഞു. 

പൊലീസുകാര്‍ കുറ്റം ചെയ്താലും അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ധീരത കാണിച്ച  സര്‍ക്കാരാണ് പിണറായി സര്‍ക്കാരിന്റെത്. അതിനുളള അംഗീകാരം ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കുമെന്നും എം എ ബേബി പ്രതികരിച്ചു.

മാഹിയില്‍ നടന്നത് ആര്‍എസ്എസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 
കൊലപാതകത്തെയും പ്രതികരണത്തെയും രണ്ടായി കാണണം. സിപിഎമ്മിന്റേത് അതിനോടുളള സ്വാഭാവികമായ പ്രതികരണം മാത്രമാണ്. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണത്തെ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണ്. ബിജപിക്കാര്‍ ആയുധം ഉപേക്ഷിച്ചാല്‍ സമാധാനം തിരിച്ചുവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ്  എം എ ബേബിയുടെ പ്രതികരണം.
 

TAGS
m a baby