കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. തിരൂർ മീനടത്ത് സൈനുദ്ദീൻ, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ അമിത വേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ