റിജുല്‍ മാക്കൂറ്റിയെ യൂത്ത് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th May 2018 09:35 PM |
Last Updated: 15th May 2018 09:35 PM | A+A A- |

കണ്ണൂര്‍:കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കൂട്ടാളികളെയും സംഘടനയില്‍ തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവരെയാണ് തിരിച്ചെടുത്തത്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ച് മാടിനെ അറുത്ത സംഭവത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നായിരുന്നു കേസ്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പരസ്യമായി മാടിനെ അറുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനും കൂട്ടാളികള്‍ക്കെതിരെയും പൊതുവികാരം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.