മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം വ്യാഴാഴ്ച

സംസ്ഥാനത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ വ്രതാരംഭം മറ്റന്നാള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിവിധ കാസിമാര്‍ അറിയിച്ചു.
മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം വ്യാഴാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ വ്രതാരംഭം മറ്റന്നാള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിവിധ കാസിമാര്‍ അറിയിച്ചു. റംസാന്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് വിവിധ കാസിമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. 

തുടര്‍ന്നാണ് ഷഅബാന്‍ 30 പൂര്‍ത്തിയാക്കി റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്നുള്ള അറിയിപ്പ് വന്നത്. പാളയം ഇമാം സുഹൈബ് വിപി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, റംസാന്‍ വ്രതാരംഭം ബുധനാഴ്ച ആരംഭിക്കുമെന്ന് ഹിജ്‌റ കമ്മിറ്റി അറിയിച്ചു. ജൂണ്‍ 13ന് വ്രതം അവസാനിക്കുകയും 14ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നും അവര്‍ വ്യക്താമാക്കി. ഇനി മുതല്‍ മുപ്പത് ദിവസം പ്രാര്‍ത്ഥനയുടെയും പാപമോചനത്തിന്റെയും ഐശ്വര്യത്തിന്റെയും ദൈവാനുഗ്രഹം തേടി മുസ്ലീം മതവിശ്വാസികള്‍ പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി കൂട്ടപ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com