മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th May 2018 12:27 PM |
Last Updated: 16th May 2018 12:27 PM | A+A A- |
മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരൻ മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം.
താനൂർ സ്വദേശി കാരാട് ആക്കക്കുയിൽ ഷാഹുലിന്റെ മകൻ മുഹമ്മദ് അജ്‌മൽ ആണ് മരിച്ചത്. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ ലെെനിൽ തട്ടിയാണ് അപകടമുണ്ടായത്. ഒഴൂർ ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അജ്മൽ.