ആകാശവാണി കലാകാരി ടിപി രാധാമണി അന്തരിച്ചു

ആകാശവാണി കലാകാരി ടിപി രാധാമണി അന്തരിച്ചു
ആകാശവാണി കലാകാരി ടിപി രാധാമണി അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി കലാകാരി ടിപി രാധാമണി അന്തരിച്ചു. 84 വയസായിരുന്നു. നിരവധി റേഡിയോ നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്നു. 

അറുപതുകളിലും എഴുപതുകളിലും വീരരാഘവന്‍ നായര്‍, ടി.എന്‍. ഗോപിനാഥന്‍നായര്‍, ജഗതി, നാഗവള്ളി ആര്‍എസ് കുറുപ്പ് എന്നിങ്ങനെയുള്ള താരശബ്ദങ്ങളോടൊപ്പം ചേര്‍ന്ന് മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേഷ്ട നേടിയ കലാകാരിയാണ് രാധാമണി. സാമൂഹിക നാടകങ്ങള്‍, പുരാണ നാടകങ്ങള്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ്. രമേശന്‍ നായര്‍ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാന്‍സി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്.

43 വര്‍ഷം ആകാശവാണിയില്‍ പ്രവര്‍ത്തിച്ച ശേഷം 1993ല്‍, വിരമിച്ചു. അറുപതോളം ചിത്രങ്ങളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആര്ടിസ്റ്റ് ആണ് ടി. പി. രാധാമണി. 1975ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. ആദ്യമായി ആ പുരസ്‌കാരം ലഭിക്കുന്ന റേഡിയോ ആര്‍ട്ടിസ്സും അവര്‍ തന്നെ. 

റേഡിയോ ആര്‍ട്ടിസ്റ്റും നടനുമായ പി. ഗംഗാധരന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ചന്ദ്രമോഹന്‍, ശ്രീകല, ജി ആര്‍ കണ്ണന്‍ (ദൂരദശന്‍) , നന്ദകുമാര്‍. മരുമക്കള്‍ ഹേമലത (ദൂരദര്‍ശനിലെ ന്യൂസ് റീഡര്‍), അമ്പിളി (ഡബ്ബിംഗ്), ലൗവ്‌ലികുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com