'ഇവിടെ കുതിരക്കച്ചവടം നടക്കില്ല, ധൈര്യമായി കേരളത്തിലേക്ക് വരൂ'; കര്‍ണാടക എംഎല്‍എമാരെ സ്വാഗതം ചെയ്ത് കടകംപള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2018 07:41 AM  |  

Last Updated: 18th May 2018 07:41 AM  |   A+A-   |  

kadakampally

 

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള എംഎല്‍എമാരുടെ വരവിനെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് ധൈര്യമായിട്ട് കേരളത്തിലേക്കെത്താമെന്നും കുതിരക്കച്ചവടം പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍മാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് വേണ്ട സഹായം നല്‍കാനും ഒരുക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യെദ്യൂരപ്പ അധികാരമേറ്റതോടെ  കോണ്‍ഗ്രസ് എംഎല്‍എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ മുഖ്യമന്ത്രി എടുത്തു കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുതിരക്കച്ചവടം ഒഴിവാക്കാന്‍ കേരളത്തിലേക്ക് വരുന്നത്. 

ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാര്‍ നാളെ രാവിലെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെത്തുമെന്ന് സൂചന. റോഡ് മാര്‍ഗമാണ് എംഎല്‍എമാര്‍ എത്തുന്നത്.