വേനല്‍ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും

വേനല്‍ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും
വേനല്‍ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും. രണ്ടാം തീയതി ശനിയും മൂന്ന് ഞായറുമാണ്. ജൂണ്‍ 4 മുതലാണ് തുടര്‍ന്ന് ക്‌ളാസുകള്‍ നടക്കുക. 

202 പ്രവൃത്തി ദിനങ്ങള്‍ പുതിയ അധ്യയനവര്‍ഷത്തിലുണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2019ലെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 25 വരെയാണ്. 

കലാ,ശാസ്ത്രമേളകള്‍ ഈ വര്‍ഷം നേരത്തേ നടത്തും. ജനുവരിയില്‍ നടത്തിയിരുന്ന ഈ മേളകള്‍ ഡിസംബര്‍ 15 നു മുമ്പ് പൂര്‍ത്തിയാകത്തക്കരീതിയിലാണ് അക്കാദമിക് കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. കായികമേളയുടെ തീയതി നിശ്ചയിച്ചിട്ടില്ല. 

ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബറിലും ജില്ലാ കലോത്സവം നവംബറിലും സംസ്ഥാന കലോത്സവം ഡിസംബര്‍ 5 മുതല്‍ 9 വരെ ആലപ്പുഴയിലും നടക്കും. സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ 9 മുതല്‍ 11 വരെയും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 26, 27, 28 തീയതികളിലും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com