ന്യൂമാഹി ഷമേജ് വധം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ന്യൂമാഹി ഷമേജ് വധം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായത്.

ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമേജ് വധക്കേസില്‍ അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com