എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോട്: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

സംവരണ നയം ഒഴികെയുള്ള സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പാണെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോട്: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോടാണ്. സംവരണ നയം ഒഴികെയുള്ള സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട്
പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ നിലപാട് ബുധനാഴ്ച ചേര്‍ത്തലയില്‍ പ്രഖ്യാപിക്കും. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ജയിക്കുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com