മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഉപതെരഞ്ഞെടുപ്പിന് മുമ്പുളള ഉണ്ടയില്ലാ വെടി: വെളളാപ്പളളി

മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും മകനുമെതിരെയുളള കേസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉണ്ടയില്ലാ വെടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഉപതെരഞ്ഞെടുപ്പിന് മുമ്പുളള ഉണ്ടയില്ലാ വെടി: വെളളാപ്പളളി

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും മകനുമെതിരെയുളള കേസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉണ്ടയില്ലാ വെടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഉപതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട എസ്എന്‍ഡിപി നിലപാട് ഇന്ന് പ്രഖ്യാപിക്കുമെന്നും വെളളാപ്പളളി അറിയിച്ചു.

 ഇല്ലാത്ത മൈക്രോഫിനാന്‍സ് യൂണിറ്റിന്റെ പേരില്‍ പണം പിരിച്ച നേതാക്കളെ പുറത്താക്കിയിരുന്നു. ഇതിലുളള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ കേസിന് കാരണം. ഇത് എല്‍ഡിഎഫിന് ദോഷം വരുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെയുളള കളളക്കളിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്്എന്‍ഡിപി യോഗം പെരുമ്പാവൂര്‍ ടൗണ്‍ ശാഖയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് വെളളാപ്പളളി നടേശന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com