ആറുപേരുടെ മരണം നിപ്പാ വൈറസ് മൂലമെന്ന് സ്ഥിരീകരണം; കൂടുതല്‍ പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം- പനിലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത് നിരവധി പേര്‍ 
ആറുപേരുടെ മരണം നിപ്പാ വൈറസ് മൂലമെന്ന് സ്ഥിരീകരണം; കൂടുതല്‍ പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം. കോഴിക്കോട് കളക്ടര്‍ യുവി ജോസ് ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിബാധിച്ചു മരിച്ചത്. ഇവരില്‍ പലര്‍ക്കും നിപ്പാ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇവരുടെ മരണകാരണം വ്യക്തമാക്കുന്നതിനായി സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. 

കോഴിക്കോട് ജില്ലയില്‍ മരിച്ച മൂന്നുപേര്‍ക്ക് നിപ്പാവൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിപ്പാലില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ ഉറപ്പിച്ചത്.

അതിനിടെ നിലവില്‍ ചികിത്‌സയിലുള്ള ഏതാനും പേര്‍ക്ക് വൈറസ് ബാധ ഏറ്റിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. രോഗികളെ ചികിത്സിച്ച രണ്ട് നേഴ്‌സുമാര്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയില4ാണ്. രോഗിയെ പരിചരിച്ച ഒരു നേഴ്‌സ് ഇന്ന് രാവിലെ മരിച്ചിരുന്നു. ഇതിനിടെ പനിലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com