ലിഫ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; എസ്‌ഐ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസര്‍ എറണാകുളം എസിപി കെ. ലാല്‍ജിയുടെ മുന്‍പാകെ കീഴടങ്ങി
ലിഫ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; എസ്‌ഐ കീഴടങ്ങി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസര്‍ എറണാകുളം എസിപി കെ. ലാല്‍ജിയുടെ മുന്‍പാകെ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണു കീഴടങ്ങല്‍. കഴിഞ്ഞമാസം 28നു രാവിലെയാണു കേസിനാസ്പദമായ സംഭവം.

നഗരത്തിലെ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍ വച്ചു നാസര്‍ കെട്ടിപ്പിടിക്കുകയും വായും കഴുത്തും അമര്‍ത്തിപ്പിടിച്ച്, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. നാസറിന്റെ മകനും ഇതേ കേന്ദ്രത്തില്‍ വിദ്യാര്‍ഥിയാണ്. പരിശീലന കേന്ദ്രത്തില്‍ ക്ലാസിനെത്തിയപ്പോഴാണു സംഭവമുണ്ടായതെന്നു പരാതിയിലുണ്ട്. ഇതിനു ശേഷം പെണ്‍കുട്ടി തുടര്‍ച്ചയായി ക്ലാസിനു പോകാതായതിനെ തുടര്‍ന്നു ചോദിച്ചപ്പോഴാണു സംഭവത്തെ പറ്റി അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൊഴി നല്‍കി. എറണാകുളം സെന്‍ട്രല്‍ സിഐ എ. അനന്തലാലാണു കേസ് അന്വേഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com