കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം; സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പയ്യന്നൂരില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു - പരുക്കേറ്റ  സിപിഎം പ്രവര്‍ത്തകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് 
l_bjp-vs-CPI-M-
l_bjp-vs-CPI-M-


പയ്യന്നൂര്‍: കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. പയ്യന്നൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ബിജെപി ഓഫിസിനു നേരേ ബോംബേറുണ്ടായി. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 

കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷിനുവിന് വെട്ടേറ്റ് അല്‍പസമയത്തിനകം ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റു.  സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനുനേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു.  ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com