മുഖ്യമന്ത്രിയുടെ 'മാന്‍ഹോള്‍ റോബോട്ട്' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ കണ്ടത് പത്ത് ലക്ഷത്തില്‍ അധികം 

മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം യുവാക്കളെക്കുറിച്ചുള്ള വീഡിയോ ആണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്
മുഖ്യമന്ത്രിയുടെ 'മാന്‍ഹോള്‍ റോബോട്ട്' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ കണ്ടത് പത്ത് ലക്ഷത്തില്‍ അധികം 


തിരുവനന്തപുരം:  യുവാക്കളുടെ ക്രിയാത്മഗതയെ നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍. ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ  24 മണിക്കൂറിനുള്ളില്‍ കണ്ടത് പത്ത് ലക്ഷം പേരാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം യുവാക്കളെക്കുറിച്ചുള്ള വീഡിയോ ആണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്. യുവത്വത്തിന്റെ സാങ്കേതിക മികവിനെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റിന് മികച്ച കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. 

മനുഷ്യര്‍ മാന്‍ഹോളില്‍ ഇറങ്ങുന്നതിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഈ യുവാക്കള്‍ മാന്‍ഹോള്‍ റോബോട്ടിന് രൂപം നല്‍കിയത്. അയേണ്‍മാനില്‍ നിന്ന് മാന്‍ഹോള്‍ റോബോട്ടിലേക്കുള്ള ഈ യുവാക്കളുടെ യാത്രയാണ് വീഡിയോയില്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാല് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഫേമായ ജെം റോബോട്ടിക് ഇന്നോവേഷന് രൂപം നല്‍കുന്നത്. ഇവരുടെ കണ്ടെത്തലിലൂടെ ഇനി മനുഷ്യര്‍ക്ക് നഗ്നരായി അഴുക്കു ചാലില്‍ ഇറങ്ങേണ്ടിവരില്ല. 

ഇടതു സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ അനുബന്ധിച്ചാണ് പുരോഗതിയിലെ തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. 'ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പിറന്ന മാന്‍ഹോള്‍ റോബോട്ടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നമ്മുടെ യുവത്വത്തിന് സ്വന്തം മണ്ണില്‍ തന്നെ തൊഴിലവസരം ഒരുക്കാനും ലക്ഷ്യമിടുന്നു.ഒപ്പം സാങ്കേതിക വിദ്യയുടെ വരവ് നിലവിലുള്ള തൊഴില്‍ മേഖലയെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ വികസന നയം ശക്തമായി തുടരുക എന്നതാണ് സര്‍ക്കാരിന്റെ ദൗത്യം.' വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com