വവ്വാലിന്റെ പരിശോധന ഫലം വെളളിയാഴ്ച; കിണറ്റില്‍ കണ്ട വവ്വാലുകള്‍ ഷഡ്പദങ്ങളെ തിന്നുന്നവയെന്ന് മൃഗസംരക്ഷണവകുപ്പ് 

വവ്വാലിന്റെ പരിശോധന ഫലം വെളളിയാഴ്ച; കിണറ്റില്‍ കണ്ട വവ്വാലുകള്‍ ഷഡ്പദങ്ങളെ തിന്നുന്നവയെന്ന് മൃഗസംരക്ഷണവകുപ്പ് 

 നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലിന്റെ പരിശോധന ഫലം വെളളിയാഴ്ച പുറത്തുവരും

കോഴിക്കോട്:  നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലിന്റെ പരിശോധന ഫലം വെളളിയാഴ്ച പുറത്തുവരും. വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ചങ്ങരോത്ത് കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലില്‍ നിന്നും ശേഖരിച്ച സാമ്പിളിന്റെ പരിശോധന ഫലമാണ് വെളളിയാഴ്ച ലഭിക്കുക. ഭോപ്പാലിലെ ലാബിലേയ്ക്കാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. 

പഴം കഴിക്കുന്ന വവ്വാലുകളിലാണ് സാധാരണയായി വൈറസ് ബാധ കാണുന്നത്. കിണറ്റില്‍ കണ്ട വവ്വാലുകള്‍ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളാണെന്ന് മൃഗസംരക്ഷണവകുപ്പ് അവകാശപ്പെടുന്നു. എങ്കിലും വൈറസ് സാധ്യതയില്ലെന്ന് പറയാന്‍ കഴിയില്ല. ലാബ് പരിശോധനയിലെ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com