കോണ്‍ഗ്രസിന്റെ ഏഴയലത്ത് വരില്ലെന്ന് പറഞ്ഞ പിണറായിക്ക് വൈകിയുദിച്ച വിവേകം; പരിഹാസവുമായി എ.കെ ആന്റണി

കര്‍ണാടകയില്‍ എ.ച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി
കോണ്‍ഗ്രസിന്റെ ഏഴയലത്ത് വരില്ലെന്ന് പറഞ്ഞ പിണറായിക്ക് വൈകിയുദിച്ച വിവേകം; പരിഹാസവുമായി എ.കെ ആന്റണി

കൊച്ചി: കര്‍ണാടകയില്‍ എ.ച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. പിണറായി വിജയന് വൈകിയുദിച്ച വിവേകമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 
 
കോണ്‍ഗ്രസിന്റെ ഏഴയലത്ത് നില്‍ക്കില്ലെന്ന് പറഞ്ഞ പിണറായി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ആന്റണി പരിഹസിച്ചു. വൈകിവന്ന വിവേകനത്തിന് പിണറായിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളോട് സഹകരിക്കണം എന്നുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള പിണറായി വിജയന്റെ തീരുമാനം നിലപാട് മയപ്പെടുത്തലാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com