നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം
നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

കൊച്ചി: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ വിജയന്‍ പെരിങ്ങോട് അഭിനയിച്ചിരുന്നു. 

പിഎന്‍ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് കടന്നുവന്നത്. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവാണ് അവസാനം അഭിനയിച്ച ചിത്രം. മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, അച്ചുവിന്റെ അമ്മ, കിങ്‌ലയര്‍, ഒപ്പം, വടക്കുനാഥന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി തുടങ്ങി,തുടര്‍ന്ന് പ്രൊഡക്ഷന്‍ മാനേജരായി പിന്നീട് അഭിനേതാവായുമാണ് ചലചിത്രരംഗത്ത് വിജയന്‍ തന്റെ സാന്നിധ്യമുറപ്പിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com