നിപ്പാ വൈറസ്: മലപ്പുറത്ത് അംഗനവാടികള്‍ അടച്ചിടും; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

മലപ്പുറം ജില്ലയിലേക്കും നിപ്പാ വൈറസ് പകരുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ നാലു പഞ്ചായത്തുകളിലെ അംഗനവാടികള്‍ അടച്ചിടാന്‍ അധികൃതരുടെ നിര്‍ദേശം
നിപ്പാ വൈറസ്: മലപ്പുറത്ത് അംഗനവാടികള്‍ അടച്ചിടും; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

മലപ്പുറം: മലപ്പുറം ജില്ലയിലേക്കും നിപ്പാ വൈറസ് പകരുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ നാലു പഞ്ചായത്തുകളിലെ അംഗനവാടികള്‍ അടച്ചിടാന്‍ അധികൃതരുടെ നിര്‍ദേശം. മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അംഗനവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിപ്പാ വൈറസ് ബാധ കാരണം മൂന്നു പേര്‍ മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലും കലക്ടര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യം പരിഗണിച്ചാണ് ജാജാഗ്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കലക്ടറേറ്റില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.

തലേശ്ശരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിനും പനി ബാധിച്ചിട്ടുണ്ട്. ഇത് നിപ്പാ വൈറസ് ബാധയോയെന്ന സംശയമുള്ളതു കൊണ്ട് അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിന് നിര്‍ദേശം നല്‍കി. പനി ബാധിച്ച അശോകനെ എത്തിച്ച ആംബുലന്‍സ് െ്രെഡവറും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിനും നിപ്പാ വൈറസ് മൂലമുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നു. അതു കൊണ്ട് െ്രെഡവറിനെയും ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനായി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com