ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന എട്ടു കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സിബിഐയും സ്വീകരിച്ചത്. കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

പിണറായി സ്വദേശി രാംജിത്ത്, കണ്ണൂര്‍ ആണ്ടല്ലൂര്‍ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ സ്വദേശിസികെ രാമചന്ദ്രന്‍, പയ്യന്നൂര്‍ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശിളായ വിമല ഭര്‍ത്താവ് രാധാകൃഷ്ണന്‍, കൊല്ലം കടയ്ക്കല്‍സ്വദേശി രവീന്ദ്രന്‍ പിള്ള, തിരുവന്തപുരം ശ്രീകാര്യംസ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ് തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിന്റ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com