സമൂഹ മാധ്യമ ഹര്‍ത്താല്‍: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

അ​മ​ർ​നാ​ഥ്, ശ്യാം ​എ​ന്ന സു​ധീ​ഷ്, അ​ഖി​ൽ, ഗോ​കു​ൽ, സി​റി​ൽ.​എം.​ജി എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​യി​ലാ​ണ് വി​ധി പ​റ​യു​ക.
സമൂഹ മാധ്യമ ഹര്‍ത്താല്‍: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്​​ത കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പൊ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ പ്രാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഒ​രാ​ഴ്ച​യാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും പ്ര​തി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. 

അ​മ​ർ​നാ​ഥ്, ശ്യാം ​എ​ന്ന സു​ധീ​ഷ്, അ​ഖി​ൽ, ഗോ​കു​ൽ, സി​റി​ൽ.​എം.​ജി എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​യി​ലാ​ണ് വി​ധി പ​റ​യു​ക. നേ​ര​ത്തേ ആ​റാം പ്ര​തി സൗ​ര​വി​ന് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. 

കശ്മിര്‍ ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ  ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമാണ് നടന്നത്. മലപ്പുറത്ത് നിന്ന് മാത്രം 130 പേരെ അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com