നിപ്പാ ഒരു മരണം കൂടി; ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവ് മരണത്തിന് കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th May 2018 09:26 AM |
Last Updated: 24th May 2018 09:26 AM | A+A A- |

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരാള്‍ കൂടി അതീവ ഗുരുതരാവസ്ഥയില്‍ ഒരാള്‍ കൂടി ചികിത്സയിലുണ്ട്.
നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. ഇവരുടെ കിണറ്റിലാണ് വൈറസ്് ബാധയുടെ ഉറവിടം എന്നു കരുതുന്നത്. കിണറു നന്നാക്കാന്‍ ഇറങ്ങിയപ്പോഴാണ് മൂസയുടെ മക്കള്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇവരുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഒന്‍പത് പേരെ ഇന്നലെ വിട്ടയച്ചിരുന്നു.