മാധ്യമ റിപ്പോര്‍ട്ടിന് നിയന്ത്രണം: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാലബെഞ്ചിന് വിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th May 2018 10:42 AM |
Last Updated: 24th May 2018 10:42 AM | A+A A- |

കൊച്ചി: മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ക്ക് നിയന്ത്രണവും മാര്‍ഗരേഖയും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാലബെഞ്ചിന് വിട്ടു. മൂന്നംഗ ബഞ്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാലമായ അഞ്ചംഗ ബഞ്ചിന് കൈമാറിയത്.
സമാന കേസുകളിലെ സുപ്രീം കോടതി വിധി കണക്കിലെടുത്താണ്
വിശാലബെഞ്ചിന്വിട്ടത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. അവര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ വിശാലമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാധ്യമ റിപ്പോര്‍ട്ടിംഗ് ശൈലിയില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് ഹര്‍ജിയില്‍ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ക്കും നിയന്ത്രണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേര്‍ന്നിരുന്നു.