അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇടനിലക്കാരിയായ സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയില്‍ 

അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി
അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇടനിലക്കാരിയായ സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയില്‍ 

പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ ഷോളയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അട്ടപ്പാടിയുടെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതിന് ഇടനിലക്കാരിയായി നിന്നത് കസ്റ്റഡിയിലുളള സ്ത്രീയാണ്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിനുളള അന്വേഷണം തുടരുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്ക് എതിരെ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്താനുളള നീക്കത്തിലാണ് പൊലീസ്.

19ന് വീട്ടില്‍ നിന്നും അമ്പലത്തിലേയ്ക്ക് പോകവേ, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com