ഷര്‍ട്ടിടാതെ ക്ഷേത്രദര്‍ശനം നടത്തണമെന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞത്: വെള്ളാപ്പള്ളി

പഴയ ചാതുര്‍വര്‍ണ്യ നിക്കത്തെ തിരിച്ചുകൊണ്ടു വരാനുള്ള നീക്കത്തെ ശിവഗിരി മഠം സന്യാസിമാരും ശാന്തിമാരും പിന്തുണയ്ക്കരുതെന്ന്‌വെള്ളാപ്പള്ളി
ഷര്‍ട്ടിടാതെ ക്ഷേത്രദര്‍ശനം നടത്തണമെന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞത്: വെള്ളാപ്പള്ളി


കൊച്ചി: ഷര്‍ട്ടിടാതെ ക്ഷേത്രദര്‍ശനം നടത്തണമെന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞിട്ടുള്ളതെന്ന് എസ്എന്‍ഡിപി  യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പഴയ ചാതുര്‍വര്‍ണ്യ നിക്കത്തെ തിരിച്ചുകൊണ്ടു വരാനുള്ള നീക്കത്തെ ശിവഗിരി മഠം സന്യാസിമാരും ശാന്തിമാരും പിന്തുണയ്ക്കരുതെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് ശാന്തിനിയമനങ്ങള്‍ ലഭിച്ചിട്ടും സവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ലാര്‍ക്കായി ജോലി നോക്കേണ്ട  സ്ഥിതിയാണ്. വലിയ എതിര്‍പ്പുകളെ അവഗണിച്ചാണ് കണിച്ചുകുളങ്ങര ക്ഷേത്രങ്ങളിലെ പല അനാചാരങ്ങളും അവസാനിപ്പിച്ചത്. ഇത്തരം അനാചാരങ്ങള്‍ക്കൊപ്പം മഠം സന്യാസിമാരും ശാന്തിമാരും നില്‍ക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു

കേരളത്തില്‍ ചാതുര്‍വര്‍ണ്യത്തെ തകര്‍ത്തത് ശ്രീനാരായണ ഗുരുവാണ്. അത് സ്ഥാപിക്കാനുള്ള നീക്കത്തെ അംഗീകരിക്കരുത്. ഗുരുവിനെക്കാള്‍ വലിയ തന്ത്രിയാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആത്മീയതയെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും വെള്ളാപ്പളളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com