ഇ എന്‍ മുരളധീരന്‍ നായര്‍ അന്തരിച്ചു

മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇഎന്‍ മുരളീധരന്‍ നായര്‍ അന്തരിച്ചു
ഇ എന്‍ മുരളധീരന്‍ നായര്‍ അന്തരിച്ചു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന  ഇഎന്‍ മുരളീധരന്‍ നായര്‍ അന്തരിച്ചു. മുരളീധരന്‍ നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോഛനം രേഖപ്പെടുത്തി. ഭരണകാര്യങ്ങളില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം നല്ല എഴുത്തുകാരന്‍ കൂടിയായിരുന്നു. തൊഴിലില്‍ അദ്ദേഹം പ്രകടിപ്പിച്ച അര്‍പ്പണബോധം മാതൃകാപരമാണെന്ന് പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

കേരളത്തിലെ ആദ്യത്തെ സമാന്തരമാസിക യുഗരശ്മിയ്ക്ക് തുടക്കമിട്ടതും ഇഎന്‍ മുരളീധരന്‍ നായരായിരുന്നു. ഒവി വിജയന്‍, കടമ്മനിട്ട,പത്മരാജന്‍ തുടങ്ങിയ നിരവധി പ്രമുഖരുടെ രചനകള്‍ ആദ്യം പ്രസിദ്ധീകരിച്ചതും ഈ സമാന്തരമാസികയിലായിരുന്നു. വേര്‍ഡ് പ്ലസ് എന്ന് ഇംഗ്ലീഷ് മാഗസിനും ഇദ്ദേഹം പുറത്തിറക്കിയിരുന്നു

നവധാര കോര്‍പ്പറേറ്റ് സൊസൈറ്റിക്ക് രൂപം നല്‍കിയ അദ്ദേഹമാണ് അയ്യപ്പപ്പണിക്കരുടെ കവിതകള്‍, മുകുന്ദന്റെ അഞ്ചരവയസ്സുള്ള കുട്ടി, ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നായനാര്‍ക്കൊപ്പം നിരവധി വിദേശയാത്രകളിലും പങ്കാളിയായിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com