കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്കും നിപ്പ ബാധയില്ലെന്നു സ്ഥിരീകരണം

കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്കും നിപ്പ ബാധയില്ലെന്നു സ്ഥിരീകരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം:  കോട്ടയത്ത് നിപ്പ വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. പേരാമ്പ്ര സ്വദേശിയും പാത്താമുട്ടം സ്വദേശി നഴ്‌സുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ട്രെയിനില്‍ കോട്ടയത്തെത്തിയ പേരാമ്പ്ര സ്വദേശി പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്  ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചിരുന്നു. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയാണു നിപ്പ ബാധയെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com