ജേക്കബ് തോമസിന്റെ ഉത്തരവുകള്‍ വിജിലന്‍സ് ചട്ടത്തിനു വിരുദ്ധം; 36ല്‍ 33ഉം റദ്ദാക്കി

ജേക്കബ് തോമസിന്റെ ഉത്തരവുകള്‍ വിജിലന്‍സ് ചട്ടത്തിനു വിരുദ്ധം; 36ല്‍ 33ഉം റദ്ദാക്കി
ജേക്കബ് തോമസിന്റെ ഉത്തരവുകള്‍ വിജിലന്‍സ് ചട്ടത്തിനു വിരുദ്ധം; 36ല്‍ 33ഉം റദ്ദാക്കി

തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പതിയ ഡയറക്ടര്‍ എന്‍സി അസ്താന റദ്ദാക്കി. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറുകളില്‍ മൂന്നെണ്ണം ഒഴികെയുള്ളവയാണ് റദ്ദാക്കിയത്.ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. 

ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ വിജിലന്‍സ് ചട്ടത്തിനു വിരുദ്ധമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റദ്ദാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com