നിപ്പയില്‍ ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് 29 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സ് വിദ്യാര്‍ഥിനിക്ക് നിപ്പാ വൈറസ് ബാധയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു
നിപ്പയില്‍ ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് 29 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപാ വൈറസ് പനി സംശയിച്ച് സംസ്ഥാനത്ത് 29 പേര്‍ നിരീക്ഷണത്തില്‍. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായിട്ടാണ് 29 പേര്‍ നിരീക്ഷണത്തിലുള്ളത്. 

നിപയുടെ ലക്ഷണങ്ങളുമായി ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. മലപ്പുറം സ്വദേശിയെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്ന് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് വ്യക്തമാക്കി. 

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സ് വിദ്യാര്‍ഥിനിക്ക് നിപ്പാ വൈറസ് ബാധയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് 11 പേരും, മലപ്പുറത്ത് ഒന്‍പത്, എറണാകുളത്ത് നാല്, കോട്ടയത്ത് രണ്ട്, തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഓരോന്നു വീതം ആളുകളുമാണ് നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നത്. 

160 സാമ്പിളുകളാണ് മണിപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. അതിനിടെ നിപ്പാ വൈറസ് ബാധയുണ്ടെന്ന ഉറപ്പിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും റിബാവിറിന്‍ ഗുളിക കൊടുത്തു തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിപ്പാ വൈറസ് ബാധ ഉറപ്പിച്ച ഒരാള്‍ക്കും നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കുമാണ് ഗുളിക നല്‍കുന്നത്. പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com