നിപ്പാ വൈറസ്: സര്‍ക്കാര്‍ വാര്‍ഷികാഘോഷം മാറ്റിവച്ചു; ആരോഗ്യസര്‍വകലാശാല പരീക്ഷകളും മാറ്റി

നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് ആരോഗ്യസര്‍വകലാശാല നാളെമുതല്‍ ജൂണ്‍ രണ്ടുവരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
നിപ്പാ വൈറസ്: സര്‍ക്കാര്‍ വാര്‍ഷികാഘോഷം മാറ്റിവച്ചു; ആരോഗ്യസര്‍വകലാശാല പരീക്ഷകളും മാറ്റി


കോഴിക്കോട്: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് ആരോഗ്യസര്‍വകലാശാല നാളെമുതല്‍ ജൂണ്‍ രണ്ടുവരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. മലപ്പുറത്തെ പട്ടയമേളയും പൊന്നാനിയില്‍ നടത്താനിരുന്ന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക ആഘോഷങ്ങളും മാറ്റിവച്ചു. 

നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. മലപ്പുറം,കോളിക്കോട് ജില്ലകളില്‍ പൊതുയോഗങ്ങള്‍ക്ക് വിലക്കുണ്ട്. പിഎസ് സി ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയും മാറ്റിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com