നിഷാം ജയിലിലും പ്രശ്‌നക്കാരന്‍; വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്

നിഷാമിന്റെ പ്രവര്‍ത്തികള്‍ ജയിലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കി. കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് അച്ചടക്ക രഹിതമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. 
നിഷാം ജയിലിലും പ്രശ്‌നക്കാരന്‍; വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി നിസാമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്തിയെന്നും ആഭ്യന്തരവകുപ്പ്.

ഇയാളുടെ പ്രവര്‍ത്തികള്‍ ജയിലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കി. കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് അച്ചടക്ക രഹിതമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. നിസാമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി. 

ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത് കണ്ണൂര്‍ ജയിലില്‍ അച്ചടക്കലംഘനം ഒഴിവാക്കാനായിരുന്നു. ജയില്‍ അച്ചടക്കത്തിന് വിരുദ്ധമായും നിയമവിരുദ്ധമായും പെരുമാറുന്ന നിഷാമിനെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ജയില്‍ ഡി.ജി.പി. ഉത്തരവിട്ടിരുന്നു അടിസ്ഥാനത്തിലാണ് ഡിസംബര്‍ 26ന് നിഷാമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.

തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികളുമായി നിഷാം ബന്ധപ്പെടുന്നുണ്ടെന്നും ജയിലിലെ പരിശോധനാ സംവിധാനങ്ങള്‍ കുറ്റമറ്റതല്ലാത്തതിനാല്‍ നിഷാമിനെ അടിയന്തരമായി മാറ്റണമെന്നുമായിരുന്നു നിര്‍ദേശം. കേസുകള്‍ക്കായി നിഷാം പുറത്തുപോയി വരുമ്പോള്‍ ജയിലിലെ ചില ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഓരോ തവണ പുറത്തുപോയി വരുമ്പോഴും പ്രത്യേകം നിര്‍മിച്ച പുതിയ ചെരിപ്പാണ് നിഷാം ധരിക്കാറ്.

നിഷാം കണ്ണൂര്‍ ജയിലില്‍ തുടരുന്നത് ജയിലില്‍ അസ്വാസ്ഥ്യമുണ്ടാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിഷാം ചില ബന്ധുക്കളെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. നിഷാമിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ഷൂസുകള്‍ നല്‍കിയിരുന്നു.ഇതു വഴി ജയിലില്‍ ഫോണ്‍ എത്തിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ  നിഷാമിനെ പാര്‍പ്പിച്ച പത്താം ബ്ലോക്കിലെ പാറാവ് മേല്‍നോട്ടക്കാരനായ ഉദ്യോഗസ്ഥന്‍ വീട് നിര്‍മിക്കാനാണെന്ന പേരില്‍ നിഷാമില്‍നിന്ന് ഒരു ലക്ഷം രൂപ 'വായ്പ' വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിഷാം അന്നത്തെ സൂപ്രണ്ടിനോട് പരാതിപ്പെടുകയും ഉദ്യോഗസ്ഥനെ ജയിലിനു പുറത്തെ ഡ്യൂട്ടിയിലേക്കു മാറ്റുകയും ചെയ്തിരുന്നു.ഗുണ്ടാ ആക്ട് ചുമത്തപ്പെട്ട് കണ്ണൂര്‍ ജയിലിലെത്തുന്നവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ ഉള്‍പ്പെടെയാണ് നിഷാമിനെ പൂജപ്പുരയിലേക്കു മാറ്റിയത്. ഇതിനിടെയാണ് ഭാര്യ നിഷാമിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന് അപേക്ഷ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com