കേരളത്തില്‍ കനത്ത മഴക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കേരളത്തില്‍ കനത്ത മഴക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തി. കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരുമെന്നുമാണ് അറിയിപ്പ്.

തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ധമായതിനാല്‍ 30 വരെ മീന്‍പിടുത്തക്കാര്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തി. കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരുമെന്നുമാണ് അറിയിപ്പ്. റവന്യൂവകുപ്പും ജാഗ്രത പ്രഖ്യാപിച്ചു.

കേരളം, ലക്ഷദ്വീപ്, കന്യാകുമാരി, കര്‍ണാടക തീരങ്ങളിലൊന്നും ഈ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിന് ഇറങ്ങരുതെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ഒമാന്‍ തീരത്തെത്തിയ മേകുനു ചുഴലിക്കാറ്റ് അതിശക്തമാണ്. അതിനാല്‍ ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. 

മുന്നറിയിപ്പ് 

  • ശനിയാഴ്ച അതിശക്തമായ മഴപെയ്യും
  • ഉരുള്‍പൊട്ടാനിടയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കും.
  • കടല്‍ത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്.
  • മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
  • അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂമുകള്‍ 29 വരെ 24 മണിക്കൂറും തുറക്കണം
  • കളക്ടറേറ്റ് മുതല്‍ താലൂക്കുതലംവരെയുള്ള ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അതിജാഗ്രത പുലര്‍ത്തണം.
  • ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാരോ കൈയില്‍ കരുതണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com