നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് നിയന്ത്രണം

അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമെ പരിശോധിക്കൂ - അത്യാഹിത വിഭാഗത്തിലല്ലാത്തവരെ ഡിസ് ചാര്‍ജ്ജ് തെയ്യും - ജീവനക്കാര്‍ക്ക് അവധി നല്‍കില്ല 
നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ അല്ലാതെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ് ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി

അത്യാഹിത വിഭാഗത്തില്‍ ഉള്ളവരല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുാനും സാധാരണ പ്രസവകേസുകള്‍ അഡ്മിറ്റ് ചെയ്യാതിരിക്കാനുമാണ് തീരുമാനം. കൂടാതെ ജീവനക്കാര്‍ക്ക് അവധി നല്‍കാനാവില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ഡ്രസ് ജീവനക്കാര്‍ ധരിക്കണമെന്നും പ്രിന്‍സിപ്പള്‍ നിര്‍ദ്ദേശം നല്‍കി.

നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് കൂടി നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com