അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട്

അ​ധ​നി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​ന്‍റെ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട്


കൊ​ച്ചി: അ​ധ​നി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​ന്‍റെ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. ന​ന്ദ​കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സമ്പാ​ദി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ബാ​ബു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ന്ദ​കു​മാ​ർ  ​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​ത്ത് സമ്പാ​ദി​ച്ചെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

ന​ന്ദ​കു​മാ​റി​ന് ബാ​ബു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഉ​ട​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റും. 

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന കേ​സി​ൽ ബാ​ബു​വി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. വ​ര​വി​നേ​ക്കാ​ൾ 45 ശ​ത​മാ​നം അ​ധി​ക​മാ​ണ് ബാ​ബു​വി​ന്‍റെ സ്വ​ത്ത് എ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com