തീരുമാനം അംഗീകരിക്കുന്നു; കേരളത്തില്‍ പ്രവര്‍ത്തനം തുടരും;രാഹുലിന് നന്ദിയെന്ന് ഉമ്മന്‍ചാണ്ടി

എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നു - വലിയ വെല്ലുവിളിയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. ഇത് നൂറ് ശതമാനം ഉത്തരവാദിത്തോടെ നിര്‍വഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി
തീരുമാനം അംഗീകരിക്കുന്നു; കേരളത്തില്‍ പ്രവര്‍ത്തനം തുടരും;രാഹുലിന് നന്ദിയെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നതായി ഉമ്മന്‍ചാണ്ടി. രാഹുലിനോട് പ്രത്യേകം നന്ദി പറയുന്നു. വലിയ വെല്ലുവിളിയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. ഇത് നൂറ് ശതമാനം ഉത്തരവാദിത്തോടെ നിര്‍വഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അസംബ്ലി തെരഞ്ഞടുപ്പില്‍ തോറ്റതിന് പിന്നാലെ ഒരു സ്ഥാനവും ഏറ്റെടുക്കില്ലന്ന് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറിവന്ന സാഹചര്യം കണക്കിലെടുത്താണ് പദവി ഏറ്റെടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്നതോടൊപ്പം തന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടരും. കേരളത്തില്‍ തനിക്ക് മറ്റ് ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാത്തതിനാല്‍ അത് ബുദ്ധിമുട്ടാകില്ലെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു. നീണ്ട പൊതുജീവിതത്തില്‍ രണ്ട് തവണമാത്രമെ കേരളത്തിന് പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളു. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com