സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്; ഒന്നരലക്ഷം രൂപ നഷ്ടമായി

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്; ഒന്നരലക്ഷം രൂപ നഷ്ടമായി

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ പള്ളിച്ചല്‍ സ്വദേശിക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി

ബാലരാമപുരം : ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ പള്ളിച്ചല്‍ സ്വദേശിക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിയുടെ എസ്ബിഐ ബാലരാമപുരം ശാഖയിലെ അക്കൗണ്ടില്‍നിന്നുമാണു പണം നഷ്ടമായത്. കവടിയാര്‍ സ്വദേശി ഡോ. വീണയുടെ അക്കൗണ്ടില്‍ നിന്ന് 30,000 രൂപയും നഷ്ടമായിട്ടുണ്ട്. ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

മേയ്19 മുതലാണു ശോഭനകുമാരിയുടെ പണം നഷ്ടമായിത്തുടങ്ങിയത്. അടുത്തദിവസംതന്നെ എസ്ബിഐ ശാഖാ മാനേജര്‍ക്കു പരാതി നല്‍കി. പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളിലും പണം നഷ്ടമായി. അറുപതു തവണകളായി 1,35,000 ത്തോളം രൂപയാണ് ഇപ്പോള്‍ നഷ്ടമായത്.

200 മുതല്‍ 2000 രൂപവരെയായി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന പേരിലാണു പണം നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു രഹസ്യ നമ്പറുകളോ, കോഡുകളോ വന്നിട്ടില്ലായെന്നു പരാതിക്കാരി പറഞ്ഞു. അടുത്തിടെ ബാലരാമപുരം തെക്കേക്കുളം ലെയ്‌നില്‍ ബിസ്മി മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ ഐസിഐസിഐ കാട്ടാക്കട ശാഖയില്‍നിന്നു ഏഴായിരത്തോളം രൂപ സമാനരീതിയില്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ബാലരാമപുരം, നാരുവാമൂട് പൊാലീസ് കേസെടുത്തു. അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് ബാലരാമപുരം സിഐ എസ്എം പ്രദീപ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പുകള്‍ കുറഞ്ഞുവെന്നാമഅ പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com