എസ്പിക്ക് നേരെ പാഞ്ഞടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ; കൊടി ഉപയോഗിച്ച് മര്‍ദനം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 28th May 2018 12:32 PM |
Last Updated: 28th May 2018 12:32 PM | A+A A- |

കോട്ടയം: നവവരന്റെ ദുരൂഹമരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ പരാതി അവഗണിച്ചെന്ന ആരോപണം നേരിടുന്ന ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ എസ്പിക്ക് മര്‍ദനമേറ്റു. സ്റ്റേഷനിലുണ്ടായിരുന്ന എസ്പി മുഹമ്മദ് റഫീക്കിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ കൊടി ഉപയോഗിച്ച് പ്രതിഷേധക്കാര്‍ എസ്പിയെ മര്‍ദിക്കുകയായിരുന്നു.
കെവിന്റെ മരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി പ്രവര്‍ത്തകരാണ് ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് സ്റ്റേഷന് മുന്‍പില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഇതിനിടെ രമേശ് ചെന്നിത്തല മരിച്ച കെവിന്റെ വീട് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.