'ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ഗൂഢാലോചന'

കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ നേതാക്കളുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ 
'ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ഗൂഢാലോചന'

പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ നേതാക്കളുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. തെന്മലയിലെ കെവിന്‍ കൊലയുമായി സിപിഎമ്മിനോ വര്‍ഗ ബഹുജന സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ല. ദുരഭിമാന കൊലയ്ക്ക് പാര്‍ട്ടി പണ്ടേ എതിരാണ്. പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.പ്രതികള്‍ ഡിഫി പ്രവര്‍ത്തകരല്ല. ഇവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയതാണ്- ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി ഗൂഢാലോചനയുണ്ട്. പോലീസ് അക്കാര്യം അന്വേഷിക്കണം. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടന ശ്രമിക്കുന്നതായും വിശ്വാസയോഗ്യമായി അറിയുന്നു.ജനകീയ സര്‍ക്കാരിന്റെയും ജനകീയ പൊലീസിന്റെയും സല്‍പേരിനു കളങ്കം ചാര്‍ത്താനുളള കുത്സിത ശ്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ചേര്‍ന്നു പരാജയപ്പെടുത്തണം- ജയശങ്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com