കെവിന്റെ മരണം കേരളത്തിന് അപമാനം; മുഖ്യമന്ത്രി വീഴ്ച പരിശോധിക്കണം: പികെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാര്‍ എല്ലാം നിസാരവത്കരിക്കുകയാണ്. മുഖ്യമന്ത്രി മറ്റുതലത്തില്‍ പരിശോധന നടത്താന്‍ തയ്യാറാകണം. വീഴ്ചകളുടെ ഘോഷയാത്രയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്
കെവിന്റെ മരണം കേരളത്തിന് അപമാനം; മുഖ്യമന്ത്രി വീഴ്ച പരിശോധിക്കണം: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെവിന്റെ  ദുരൂഹമരണം കേരളത്തിന് അപമാനമാണെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. ഇത്തരം സംഭവവികാസങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ മാത്രമായിരുന്നു സംഭവിക്കാറ.് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് ഇടയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ എല്ലാം നിസാരവത്കരിക്കുകയാണ്. മുഖ്യമന്ത്രി മറ്റുതലത്തില്‍ പരിശോധന നടത്താന്‍ തയ്യാറാകണം. വീഴ്ചകളുടെ ഘോഷയാത്രയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതുപോലൊരു സംഭവവികാസം കേരളത്തിലുണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ വീഴ്ചയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയപ്പോള്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. പിന്നീട് കാണാന്‍ കഴിയുന്നത് അയാളുടെ മൃതദേഹമാണെന്നും ഇത് ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com