തുടര്‍ച്ചയായ പൊലീസ് വീഴ്ച ഗൂഢാലോചനയുടെ ഭാഗം: ഡിജിപിയെ മാറ്റണമെന്ന് സിപിഐ

കോട്ടയത്ത് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ ദുരൂഹ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. 
തുടര്‍ച്ചയായ പൊലീസ് വീഴ്ച ഗൂഢാലോചനയുടെ ഭാഗം: ഡിജിപിയെ മാറ്റണമെന്ന് സിപിഐ

കോട്ടയത്ത് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ ദുരൂഹ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഡിജിപി ലോക്‌നാഥ് ബെഹറയെ മാറ്റണമെന്ന് സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം ആനി രാജ പറഞ്ഞു. തുടര്‍ച്ചയായ പൊലീസ് വീഴച ഗൂഢാലോചനയുടെ ഭാഗമെന്നും ആനി രാജ ആരോപിച്ചു. 

കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ച ഗാന്ധിനഗര്‍ എസ്‌ഐ എം.എസ് ഷിബുവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. 

പുനലൂരിനു സമീപം ചാലിയക്കര തോട്ടിലാണ് ഇന്ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രണയ വിവാഹം ചെയ്തതിന് വധുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതു വധുവിന്റെ ബന്ധുവിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.തട്ടിക്കൊണ്ടുപോയ ഗുണ്ട സംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു വീട്ടുകാര്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.

നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും ഭാര്യ പറയുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയെന്നുമാണ് പൊലീസ് നിഗമനം. അക്രമി സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞെന്നാണ് പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com