ഇന്ധന വിലയില്‍ നേരിയ ഇളവുമായി സംസ്ഥാനം; അധിക നികുതിയില്‍ ഒരു രൂപ കുറയ്ക്കും

ഇന്ധന നി​കു​തി​യി​ൽ സം​സ്ഥാ​നം ഒ​രു രൂ​പ​യോ​ളം കു​റ​യ്ക്കു​ന്ന കാ​ര്യം ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചേ​ക്കും
ഇന്ധന വിലയില്‍ നേരിയ ഇളവുമായി സംസ്ഥാനം; അധിക നികുതിയില്‍ ഒരു രൂപ കുറയ്ക്കും

തി​രു​വ​ന​ന്ത​പു​രം: ഇന്ധന നി​കു​തി​യി​ൽ സം​സ്ഥാ​നം ഒ​രു രൂ​പ​യോ​ളം കു​റ​യ്ക്കു​ന്ന കാ​ര്യം ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചേ​ക്കും. പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല വ​ർ​ധ​ന​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​നു ല​ഭി​ച്ചി​രു​ന്ന അ​ധി​ക നി​കു​തി വ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നേ​രി​യ കു​റ​വു മാ​ത്രം വ​രു​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഒ​രു രൂ​പ​ കു​റ​യ്ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കി​ല്ല. 

കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​കു​റ​യ്ക്ക​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന മു​റ​യ്ക്കു കേ​ര​ളം ഈ ​ഇ​ള​വു പി​ൻ​വ​ലി​ക്കും. പെ​ട്രോ​ളി​ന് 32.02 ശ​ത​മാ​ന​വും (19.50 രൂ​പ) ഡീ​സ​ലി​ന് 25.58 ശ​ത​മാ​ന​വും (15.51 രൂ​പ) ആ​ണു കേ​ര​ളം ഈ​ടാ​ക്കു​ന്ന നി​കു​തി. ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ലും അ​ടു​ത്തി​ടെ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 600 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ന്ധ​ന നി​കു​തി​യാ​യി പ്ര​തി​മാ​സം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​ധി​കം ല​ഭി​ക്കു​ന്ന തു​ക വേ​ണ്ടെ​ന്നു വ​ച്ച് ഇ​ന്ധ​ന​വി​ല കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com