കെവിനെ കൊന്നത് ജാതിയാണ്; അതിനെപ്പറ്റി മിണ്ടാതെ എല്ലാവരും രാഷ്ട്രീയം പറയുന്നുവെന്ന് സി.കെ വിനീത് 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍ ജോസഫിന്റെ മരണത്തിന് പിന്നിലെ യഥാരര്‍ത്ഥ കാരണം ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഫുട്‌ബോള്‍ താരം സി.കെ വിനീത് 
കെവിനെ കൊന്നത് ജാതിയാണ്; അതിനെപ്പറ്റി മിണ്ടാതെ എല്ലാവരും രാഷ്ട്രീയം പറയുന്നുവെന്ന് സി.കെ വിനീത് 


പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍ ജോസഫിന്റെ മരണത്തിന് പിന്നിലെ യഥാരര്‍ത്ഥ കാരണം ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഫുട്‌ബോള്‍ താരം സി.കെ വിനീത്.  ജാതിയും മതവുമാണ് കെവിന്റെ കൊലപാതകത്തിന്റെ മുഖ്യകാരണം. എന്നാല്‍, ആളുകള്‍ സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചും പൊലീസിന്റെ അനാസ്ഥയെ കുറിച്ചുമാണ്. മാധ്യമങ്ങള്‍ പോലും യഥാര്‍ത്ഥ കാരണം പറയുന്നില്ലെന്ന് സി.കെ വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എന്നെ ഞെട്ടിക്കുന്നത് ഈ ഭീകരസംഭത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് എഴുതുന്നവരും പറയുന്നവരും ഒന്നും പറയുന്നില്ല എന്നതാണ്. അത് ജാതിവിദ്വേഷം ആയിരുന്നു, എന്നാല്‍ ആരും അതിന് പ്രാധാന്യം നല്‍കുന്നില്ലെന്നും സി.കെ വിനീത് പറയുന്നു. 

കെവിന്റെ കുടുംബത്തിന്റെ വിഷമം എത്രമമാത്രമാണെന്നു തനിക്ക് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ലെന്ന് പറയുന്ന വിനീത്, ദുരന്തത്തെ അതിജീവിക്കാന്‍ അവര്‍ കരുത്തു നേടുമെന്നും പ്രത്യാശിക്കുന്നു.തെറ്റിന് കൂട്ടുനില്‍ക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിക്കണം, അവന്‍ ചെയ്തതെല്ലാം പ്രണയത്തിന് വേണ്ടിയായിരുന്നുവെന്നും വിനീത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com