'ചളിയും വളിപ്പ് കോമഡിയുമാണെങ്കില്‍ ലക്ഷക്കണക്കിന് ലൈക്കും ഷെയറും: ഉപകാരമുള്ള കാര്യം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കില്ല'

പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ട് സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
'ചളിയും വളിപ്പ് കോമഡിയുമാണെങ്കില്‍ ലക്ഷക്കണക്കിന് ലൈക്കും ഷെയറും: ഉപകാരമുള്ള കാര്യം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കില്ല'

നിപ്പ വൈറസ് ഭീതിയിലാണ് കേരളമൊന്നടങ്കം. ആളുകളുടെ ജീവനെടുക്കുന്ന ഈ പനിക്ക് പരിഹാരമായി ചെയ്യാനുള്ളത് മുന്‍കരുതല്‍ എടുക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും മാത്രമാണ്. അതുകൊണ്ട് തന്നെ വൈറസിനെക്കുറിച്ചുളള ബോധവല്‍ക്കരണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വഴി നടക്കുന്നുമുണ്ട്. പക്ഷേ ആളുകള്‍ക്ക് ഇതിലൊന്നും വലിയ ശ്രദ്ധയില്ല. 

സോഷ്യല്‍മീഡിയയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍. നിപ്പയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിതാരയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതിന് ലഭിച്ച പ്രതികരണമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിതാരയുടെ ഈ പോസ്റ്റിന് ലഭിച്ചത് വെറും 154 ലൈക്കും രണ്ടു കമന്റ്‌സും മാത്രമാണ്. 

'154 ലൈകും 2 കമന്റ്‌സും !
വല്ല ചളി വളിപ്പ് കോമേഡിയോ മറ്റോ ആണെങ്കില്‍ ഇപ്പോ കാണാമായിരുന്നു 
ഉപകാരമുള്ള ഒരു കാര്യം ചെയ്ത് സമയം കളയരുത് നമ്മള്‍ !...' പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ട് സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com